ദേശീയ പുരസ്കാരം: രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഒാഫീസിനെ അതൃപ്തിയറിയിച്ചു
text_fieldsന്യൂഡൽഹി: ദേശീയ പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. പ്രധാനമന്ത്രിയുടെ ഒാഫീസിനെ രാഷ്ട്രപതി അതൃപ്തി അറിയിച്ചു.വാർത്ത വിനിമയ മന്ത്രാലയത്തിെൻറ കെടുകാര്യസ്ഥത മൂലമാണ് അവാർഡ്ദാനവുമായി ബന്ധപ്പെട്ടുള്ള വിവാദമുണ്ടായതെന്ന നിലപാടാണ് രാഷ്ട്രപതിഭവൻ സ്വീകരിക്കുന്നതെന്നാണ് സൂചന.
ഒരു മണിക്കൂർ മാത്രമേ അവാർഡ്ദാന ചടങ്ങിൽ പെങ്കടുക്കു എന്ന് നേരത്തെ തന്നെ അറിയിച്ചതാണ്. ഇത് അവസാന നിമിഷത്തെ മാറ്റമായി അവതരിപ്പിച്ചതാണ് വിവാദങ്ങൾക്ക് കാരണമായതെന്ന് രാഷ്ട്രപതിഭവൻ വ്യക്തമാക്കുന്നു. ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച എല്ലാവർക്കും രാഷ്്ട്രപതി അവാർഡ് സമ്മാനിക്കുകയാണ് പതിവ്. എന്നാൽ ഇതിൽ നിന്ന് വിഭന്നമായി 11 അവാർഡുകൾ മാത്രം രാഷ്ട്രപതി വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം നൽകുമെന്നാണ് സർക്കാർ അറിയിച്ചത്്. തലേ ദിവസം നടന്ന റിഹേഴ്സിലിനിടെയാണ് ഇക്കാര്യം വാർത്ത വിനിമയ മന്ത്രാലയം അവാർഡ് ജേതാക്കളെ അറിയിച്ചത്. രാഷ്ട്രപതി അവാർഡ് നൽകുമെന്നാണ് ജേതാക്കൾക്ക് നൽകിയ ക്ഷണക്കത്തിൽ അറിയിച്ചിരുന്നത്.
സർക്കാറിെൻറ ഇൗ നിലപാടിൽ പ്രതിഷേധിച്ചാണ് പുരസ്കാരം നേടിയ 68 പേർ അവാർഡ് നൽകുന്ന ചടങ്ങ് ബഹിഷ്കരിച്ചത്. എന്നാൽ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പുരസ്കാര ജേതാക്കളും ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ ഗായകൻ യേശുദാസും സംവിധായകൻ ജയരാജും ചടങ്ങിൽ പെങ്കടുത്ത് പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.